തിരിച്ചടിക്കുമെന്ന് മോദി

ഭീകരാക്രമണം നടത്തിയവർക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.തീവ്രവാദത്തെ തകർക്കാനുള്ള ശ്രമങ്ങൾ ശക്തമായി തുടരുമെന്നും അക്രമികൾ വിലയ വില നൽകേണ്ടി വരുമെന്നും മോദി. ജയിക്കാനാണ് നമ്മൾ പോരാടുന്നത്. സുരക്ഷാ സേനക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും സൈന്യത്തിന്റെ ധീരതയിൽ വിശ്വാസമുണ്ടെന്നും അസ്ഥിരതയുണ്ടാക്കാനുള്ള പാക്ക് ശ്രമങ്ങൾ നടക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.