ഇങ്ങനാണേ ഷമ്മി ഹീറോ അല്ലാട്ടോ .. സീറോയാ മുന്നറിയിപ്പുമായി കേരള പോലീസ്

ഹൈ ബീം ലൈറ്റുകൾ ഇട്ട് വാഹനം ഓടിക്കുന്നതുമൂലം ഉണ്ടാകുന്ന അപകടങ്ങൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. വാഹനങ്ങളുടെ ലൈറ്റ് ഹൈ ബീമിൽ ഇട്ടാൽ അത് എതിരെ വരുന്ന വാഹനം ഓടിക്കുന്ന ആളിന്റെ കണ്ണിൽ അടിക്കുമ്പോൾ അപകടത്തിന് കാരണമാകും എന്നും ഇത്തരത്തിൽ ഹൈ ബീം ലൈററ്റിൽ വാഹനം ഓടിക്കുന്ന ആളിന്റെ ഉള്ളിൽ ഒരു സൈക്കോ ഉണ്ടെന്നും പോലീസ് പറയുന്നു.

രസകരമായ ട്രോളുകളും ചിത്രങ്ങളും ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പുനൽകുന്ന കേരളാപോലീസിന്റെ രീതി ഇതിനോടകം തന്നെ പ്രശംസ നേടിയിരുന്നു.