വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പൊതുപരീക്ഷ മാര്‍ച്ച് ആറു മുതല്‍

തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി 2019 മാര്‍ച്ചില്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിയറി പരീക്ഷകള്‍ മാര്‍ച്ച് ആറിന് ആരംഭിച്ച് 27ന് അവസാനിക്കും. എല്ലാ വൊക്കേഷണല്‍ മോഡ്യൂള്‍ പ്രായോഗിക പരീക്ഷകളും, നോണ്‍ വൊക്കേഷണല്‍ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷകളും ഫെബ്രുവരി 12 മുതല്‍ ആരംഭിക്കും. ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ക്ക് പിഴകൂടാതെ ഡിസംബര്‍ 19 വരെയും 20 രൂപ പിഴയോടുകൂടി ജനുവരി അഞ്ച് വരെയും 0202 01 10293 VHSE Fees എന്ന ശീര്‍ഷകത്തില്‍ ഫീസടക്കാം.

അപേക്ഷാ ഫോറവും പരീക്ഷയെ സംബന്ധിച്ച വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളില്‍ ലഭിക്കും. കണക്ക് അധിക വിഷയമായി പരീക്ഷ എഴുതുന്ന സ്‌കോള്‍ കേരളയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ 100 രൂപ ഫീസ് അധികമായി അടയ്ക്കണം. കൂടുതല്‍ വിവരങ്ങളടങ്ങിയ പരീക്ഷാ വിജ്ഞാപനം www.vhsexamination.gov.in ല്‍ ലഭിക്കും. അപേക്ഷകളുടെ മാതൃക പരീക്ഷാ വിജ്ഞാപനത്തില്‍ നിന്നും പകര്‍പ്പുകള്‍ എടുത്തോ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തോ ഉപയോഗിക്കാം.