അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നത് ശ്രീറാം തന്നെ; കേസ് എടുത്തു

തിരുവനന്തപുരം : മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനമിടിച്ചു മരിച്ച സംഭവത്തിൽ ഇടിച്ച വാഹനം ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ് ആണെന്ന് സ്ഥിതീകരിച്ചു. ശ്രീറാം മദ്യപിച്ചിരുന്നതായും റിപ്പോർട്ട് . ഇതോടെ ശ്രീറാമിനെ പ്രതിയാക്കി കേസ് എടുത്തു . ആദ്യം ഒപ്പമുണ്ടായിരുന്ന സ്ത്രീയാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് പറഞ്ഞത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്തു വച്ചായിരിന്നു അപകടം. റോഡിന് അരികിലായി നിർത്തിയിട്ടിരുന്ന ബഷീറിൻറെ ബൈക്കിന് പിന്നിൽ ശ്രീറാം ഓടിച്ചിരുന്ന കാർ വന്നിടിക്കുകയായിരുന്നു.