മാസം തോറും 5000 രൂപ കൈനീട്ടം ഇനിം ധ്രുവന് വാങ്ങാം ; ഷമ്മി തിലകൻ

മാമാങ്കം എന്ന മലയാളചിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട നടൻ ധ്രുവന് ഇനിം മാസം തോറും 5000 രൂപ കൈനീട്ടം (പെൻഷൻ) കിട്ടാനുള്ള യോഗ്യത നേരത്തെ ലഭിച്ചു എന്ന് ഷമ്മി തിലകൻ.

ഷമ്മി തിലകന്റെ വാക്കുകൾ :- അഭിനയിച്ച സിനിമയിൽ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക് ; “സ്തുത്യർഹമായ പ്രവർത്തനങ്ങളെ മാനിച്ച്” മാസം തോറും 5000 രൂപ കൈനീട്ടം (പെൻഷൻ) കിട്ടാനുള്ള യോഗ്യത #ധ്രുവൻ എന്ന #പുതുമുഖനടൻ തുടക്കത്തിൽ തന്നെ നേടിയതായി കരുതേണ്ടതാണ് എന്ന് അനുഭവം ഗുരു സ്ഥാനത്തുള്ളതിനാൽ ഞാൻ സാക്ഷ്യപ്പെടുത്തുന്നു.

ഇവിടിങ്ങനാണ്_ഭായ്.

മാമാങ്കത്തിന് വേണ്ടി ഒരു വർഷമാണ് ധ്രുവൻ മറ്റൊരു പ്രോജക്റ്റും സ്വീകരിക്കാതെ ഇരുന്നത്. ചിത്രത്തിൽ നിന്ന് എന്തിന് ഒഴിവാക്കി എന്നതിന് ഇപ്പോഴും വ്യക്തത ഇല്ല.