എസ് എഫ് ഐ യുടെ സൈമൺ ബ്രിട്ടോ ചക്രകസേരയിൽ ഇനി ഉണ്ടാവില്ല

സി പി എം നേതാവ് സൈമൺ ബ്രിട്ടോ (64) അന്തരിച്ചു.കേരള ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഇരയായി ജീവിച്ചു തീർത്ത ഒരു വ്യക്തിത്തമായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പന്ത്രണ്ടാം നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്നു സൈമൺ ബ്രിട്ടോ. എസ്എഫ്ഐ നേതാവായിരിക്കെ കെ എസ് യു പ്രവർത്തകരുടെ കുത്തേറ്റ് അരയ്ക്ക് താഴെ തളർന്നു ദീർഘകാലമായി വീൽ ചെയറിലായിരുന്നു ജീവിതം മുഴുവനും. അദ്ദേഹം ഒരു എഴുത്തുകാരൻ കൂടി ആയിരുന്നു.രണ്ട് നോവലുകൾ രചിച്ചിട്ടുണ്ട്. തളരാത്ത പോരാട്ട വീര്യത്തിന്റെ പ്രതീകമായിരുന്നു ബ്രിട്ടോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.