പഞ്ചവർണ്ണതത്ത പറന്നുയരുന്നു : മൂവി റിവ്യൂ

0
860

ഹരി പി നായരും രമേശ് പിഷാരടിയും ചേർന്നെഴുതിയ തിരക്കഥയിൽ രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവർണ്ണതത്ത. സപ്ത തരംഗ സിനിമയുടെ ബാനറില്‍ മണിയന്‍പ്പിള്ള രാജുവാണ് പഞ്ചവര്‍ണ്ണതത്ത നിര്‍മ്മിച്ചിരിക്കുന്നത്. കുഞ്ചാക്കോബോബൻ, ജയറാം, അനുശ്രീ  എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .

ചിത്രത്തിൽ വ്യത്യസ്തമായ വേഷവും രൂപവും ഭാഷയുമെല്ലാം ആയാണ് ജയറാo എത്തുന്നത് . മൃഗങ്ങളെയും പക്ഷികളെയും വില്‍ക്കുന്ന പെറ്റ് ഷോപ്പ് ഉടമയാണ് ജയറാം. ജാതിയോ മതമോ പേരോ ഒന്നും വെളിപ്പെടുത്താത്ത കഥാപാത്രമാണ് ജയറാമിന്റേത്.  ഒരു ഇടവേളക്കു ശേഷം ജയറാമിന്റെ മികച്ച അഭിനയമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ ആദ്യമായി എം.എല്‍.എ യുടെ വേഷത്തിൽ എത്തുന്ന ചിത്രമാണിത്.

സ്വാഭാവിക നർമം കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുന്ന സിനിമയിൽ ചില സാമൂഹിക വിഷയങ്ങളും ചർച്ചചെയ്യുന്നുണ്ട്. എം. ജയചന്ദ്രനും നാർദിഷയും ചേർന്ന് ഗാനങ്ങൾക്ക് ഈണം നൽകിയപ്പോൾ ഔസേപ്പച്ചനാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ചിത്രത്തെപറ്റി കൂടുതലൊന്നും പറയാനില്ല. തിയറ്ററിൽ പോയിത്തന്നെ ഈ ചിത്രം കാണണം. കുടുംബ പ്രേക്ഷകർക്ക് ധൈര്യത്തോടെ ഈ ചിത്രത്തിന് ടിക്കറ്റ് എടുക്കാം.