പക്ക അക്ഷൻ പാക്കുമായി സാഹോ ടീസർ

പ്രഭാസ് നായകനാകുന്ന സാഹോ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ബാഹുബലി 2 വിന് ശേഷം പ്രഭാസ് നായകനാകുന്ന ചിത്രം കൂടിയാണ് സാഹോ. ബോളിവുഡ് സിനിമകളെ വെല്ലുന്ന ആക്ഷൻ രംഗങ്ങളാൽ സമ്പുഷ്ടമാണ് സാഹോ യുടെ ടീസർ. റൺ രാജാ റൺ എന്ന തെലിങ്കു ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത്താണ് ചിത്രത്തിന്റെ സംവിധാനം. ഹോളിവുഡ് ആക്ഷൻ കേ- ഓർഡിനേറ്റർ ആയ കെന്നി ബെറ്റ്സൺ ആണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫർ.കലാസംവിധാനം സാബു സിറിലും ക്യാമറ ആർ.മഥിയും എഡിറ്റിംഗ് ശ്രീകർ പ്രസാദും പശ്ചാത്തല സംഗീതം ഗിബ്രാനുമാണ് നിർവ്വഹിക്കുന്നത്.യുവി ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ശ്രദ്ധ കപൂറാണ്. ജാക്കി ഷ്രോഫ് ,നീൽ നിതിൻ മുകേഷ്, ചങ്കി പാണ്ഡേ, അരുൺ വിജയ്, മുരളി ശർമ്മ എന്നിവരെ കൂടാതെ മലയാള ചലച്ചിത്രതാരം ലാലും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റ മലയാള ഡബ്ബ് പതിപ്പും അന്നേ ദിവസം തന്നെ റിലീസു ചെയ്യും. ഓഗസ്റ്റ് 15 ന് ചിത്രം പ്രദർശനത്തിനെത്തും.ബി.ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആർ.ഡി.ഇല്യൂമിനേഷൻ ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.