അത്ര അഡാറായില്ല ; ഒരു അഡാർ ലവ് മൂവി റിവ്യൂ

ചിത്രത്തിലെ ഒരു ഗാനരംഗം റിലീസായതോടെ വാർത്തകളിൽ ഇടം പിടിച്ച ഒമർ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ഒരു അഡാർ ലവ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വളരെ ഹൈപ്പ് നൽകി റിലീസ് ചെയ്ത ചിത്രമാണ് ഇത്. പുതുമുഖ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

പ്ലസ്‌ടു സ്കൂൾ ജീവിതത്തിലെ ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. കഥയിൽ പുതുമ പറയാൻ ഒന്നും ഇല്ല. ചിത്രത്തിൽ നായികയായ പ്രിയ പ്രകാശ് വാര്യരും റോഷനും പ്രണയത്തിലാവുകയും തുടർന്ന് അവരുടെ സ്കൂൾ വാട്സ്ആപ്പ് ഗ്രുപ്പിലേക്ക് റോഷന്റെ ഫോണിൽ നിന്ന് അറിയാതെ പോകുന്ന അശ്‌ളീല ക്ലിപ്പുകളെ തുടർന്ന് പ്രിയയും റോഷനും തമ്മിൽ പിണങ്ങുകയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം.

കഥയുടെ പുതുമയില്ലായ്മയും തിരക്കഥയുടെ പോരായ്മയും ചിത്രത്തെ മോശമാക്കി. തമാശകളും നന്നായില്ല. ചിത്രത്തിലെ ഗാനരംഗങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷകർ കണ്ടുകഴിഞ്ഞതാണ്. ഗാനങ്ങളുണ്ടാക്കിയ ഓളത്തിനപ്പുറം ചിത്രത്തിൽ ഒന്നും തന്നെ ഇല്ല എന്ന് പറയേണ്ടിവരും.

അദ്ധ്യാപികയെ പ്രണയിക്കുന്ന കുട്ടിയും, പ്രണയത്തിന്റെ എല്ലാ സീമകളും കഴിഞ്ഞിട്ടും പച്ചക്കൊടി കാണിക്കാൻ വൈകുന്ന നായികയുമൊക്കെയാണ് ചിത്രത്തിലുള്ളത്.

ചിത്രം വിജയിച്ചാലും ഇല്ലെങ്കിലും ഒറ്റ ഗാനത്തോടെ പ്രിയ പ്രകാശ് വാര്യർ ഹിറ്റായി.

ratting : 1.5/5