ഓച്ചിറയിൽ നിന്നു തട്ടിക്കൊണ്ടു പോയ പെൺകുട്ടിയെ കണ്ടെത്തി

ഓച്ചിറയിൽനിന്നും തട്ടികൊണ്ടുപോയ പതിനഞ്ചുകാരിയായ രാജസ്ഥാൻ പെൺകുട്ടിയെ മുംബൈയിൽ കണ്ടെത്തി. കേസിൽ മുഖ്യപ്രതിയായ മുഹമ്മദ് റോഷനെയും പോലീസ് അറസ്റ്റ് ചെയ്തു.

പ്രാദേശിക സിപിഐ നേതാവിന്റെ മകനായ റോഷൻ കഴിഞ്ഞ 18 നാണ് പെൺകുട്ടിയുടെ മാതാപിതാക്കളെ ഭീക്ഷണിപ്പെടുത്തി പെൺകുട്ടിയെ തട്ടികൊണ്ട് പോയത്. കേസിൽ 3 പ്രതികളെ ഓച്ചിറ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.