നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി

കോടികളുടെ തട്ടിപ്പുനടത്തി മുങ്ങിയ നിരവ് മോദി ലണ്ടനില്‍ അറസ്റ്റിൽ . വെസ്റ്റ്മിനിസ്റ്റർ കോടതിയിൽ ഇന്നുതന്നെ നീരവ് മോദിയെ ഹാജരാക്കും.ബ്രിട്ടനില്‍ നിന്ന് നിരവ് മോദിയെ നാടുകടത്തണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയെ തുടർന്നാണ് നടപടി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന് ബ്രിട്ടനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷം ജനുവരിയിൽ നാടുവിട്ട നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നും 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതികളാണ്. ഇന്ത്യയിൽനിന്ന് മുങ്ങി ലണ്ടനിൽ ആഡംബര ജീവിതം നയിച്ചുവരുന്നതിനിടയിലാണ് അറസ്റ്റ്.