എൻ ജീ കേ പൂർത്തിയായി സമ്മാനമായി സൂര്യയുടെ വക സ്വർണ നാണയങ്ങൾ !

ഡ്രീം വാരിയർ പിക്ചേഴ്സ് നിർമ്മിച്ച് ശെൽവ രാഘവൻ സംവിധാനം ചെയ്യുന്ന , നടൻ സൂര്യയുടെ  NGK എന്ന സിനിമയുടെ ചിത്രീകരണം ഇന്നലെ ചെന്നൈയിൽ പൂർത്തിയായി. ചിത്രീകരണം കഴിഞ്ഞു മടങ്ങവേ സൂര്യ ഈ ചിത്രത്തിന് വേണ്ടി തന്നോടൊപ്പം പ്രവർത്തിച്ച നൂറ്റി ഇരുപതിൽ പരം ടെക്നീഷ്യൻമാർക്ക്  ഓരോ പവൻ വീതമുളള സ്വർണ നാണയങ്ങൾ സമ്മാനമായി നൽകി ഏവരെയും അത്ഭുതപ്പെടുത്തി.

ഈ സിനിമ തുടങ്ങിയത് മുതൽ ചിത്രം മുടങ്ങിയതായി ഒരുപാട് കിംവദന്തികൾ പ്രചരിപ്പിച്ചു വന്നിരുന്നു. എന്നാൽ അവയൊക്കെ അസ്ഥാനത്താക്കിയിരിക്കയാണ് സൂര്യ – ശെൽവ രാഘവൻ ടീം.                            

#സി.കെ.അജയ്കുമാർ,PRO