നടി നേഹ ധൂപിയ വിവാഹിതയായി

നേഹ ധൂപിയ വിവാഹിതയായി. സിനിമാ താരവും മോഡലുമായ അങ്കത് ബേഡിയാണ് നേഹയുടെ വരന്‍. നേഹ തന്നെയാണ് തന്റെ ട്വിറ്റർ പേജിലൂടെ വിവാഹവാർത്ത പുറത്തുവിട്ടത്.

ന്യുഡല്‍ഹിയില്‍ വച്ചുനടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.  സിഖ്‌ ആചാരപ്രകാരമാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. നേർത്ത പിങ്ക് നിറത്തിലുള്ള ലഹങ്ക അണിഞ്ഞു ഒരുങ്ങിയ  നേഹ വളരെ സുന്ദരിയായിരുന്നു. വെള്ള ഷർവാനിയും പിങ്ക് തലപ്പാവും അണിഞ്ഞാണ് അങ്കത് എത്തിയത്.

മലയാളത്തിൽ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മിന്നാരത്തിലൂടെ ബാലതാരമായാണ് നേഹ സിനിമയില്‍ എത്തുന്നത്. 2002ല്‍ ഫെമിന മിസ് ഇന്ത്യ കിരീടം നേഹ സ്വന്തമാക്കി. നടിയായും അവതാരകയായും സിനിമ മേഖലയിൽ സജീവമായ നേഹ നേവി ഉദ്യോഗസ്ഥനായ പ്രദീപ് സിംഗ് ധൂപിയയുടെയും മന്ദീപറിന്റെയും മകളാണ്.

ഞാന്‍ എന്റെ സുഹൃത്തിനെ  വിവാഹം ചെയ്തു. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം. ബെസ്റ്റ് ഫ്രണ്ട്, ഇപ്പോൾ ഭാര്യ, എന്ന വാക്കുകളോടെയാണ് നേഹ തന്റെ വിവാഹചിത്രം പോസ്റ്റ് ചെയ്തത്.