“9” ട്രെയ്‌ലർ എത്തി

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ സിനിമ 9 ന്റെ ട്രെയ്‌ലർ എത്തി. പൃഥ്വിരാജ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ട്രെയ്‌ലർ പുറത്തുവിട്ടത്.

സംവിധായകൻ കമലിന്റെ മകൻ ജനൂസ് മുഹമ്മദാണ് 9 സംവിധാനം ചെയ്തിരിക്കുന്നത്. വാമിഖ ഗബ്ബി, മംമ്ത മോഹന്‍ദാസ്, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന താരങ്ങൾ.

മലയാള സിനിമ ഇന്നുവരെ കാണാത്ത തരത്തിലുള്ള സയന്‍സ് ഫിക്ഷന്‍ ചിത്രമായ 9 പൃഥ്വിരാജ് പ്രൊഡക്ഷന്‍സി നൊപ്പം സോണി പിക്‌ചേഴ്‌സും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഫെബ്രുവരി 7 ന് ചിത്രം തീയറ്ററുകളിൽ എത്തും.

ട്രെയ്‌ലർ കാണാം