ചൊവ്വാഴ്ച്ച സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്ക്

വാഹനങ്ങളിൽ ജി പി എസ് ഘടിപ്പിക്കുന്നത് നിർബന്ധമാക്കുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ജൂൺ 18 ന് മോട്ടോർ വാഹന പണിമുടക്ക് നടത്തുമെന്ന് മോട്ടോർ വാഹന സംരക്ഷണ സമിതി ഇന്ന് തൃശ്ശൂരിൽ കൂടിയ യോഗത്തിൽ തീരുമാനമായി. ബസ്സ്, ഓട്ടോ, ടാക്സി, ലോറി എന്നീ വാഹനങ്ങളാണ് പണിമുടക്കിൽ പങ്കെടുക്കുകയെന്ന് സമിതി നേതാക്കൾ അറിയിച്ചു.ഓട്ടോറിക്ഷ ഒഴികെയുള്ള പൊതുഗതാഗത വാഹനങ്ങളിൽ ജിപിഎസ് കഴിഞ്ഞ ഒന്നാം തിയതി മുതൽ നിർബന്ധമാക്കിയിരുന്നു.