കുട്ടനാടൻ മാർപാപ്പ മൂവി റിവ്യൂ

0
699

നവാഗതനായ ശ്രീജിത്ത് വിജയന്‍ തിരക്കഥയും സംവിധാനവും ചെയ്ത കുട്ടനാടന്‍ മാര്‍പാപ്പ മലയാളം മൂവി മെയ്‌ക്കേഴ്‌സ് ആന്‍ഡ് ഗ്രാന്‍ഡ് ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

പുതുമുഖ എഴുത്തുകാരൻ കൂടിയായ ശ്രീജിത്ത് വിജയൻ എന്ന സംവിധായകന്റെ നല്ല  അരങ്ങേറ്റം തന്നെയാണ് ഈ ചിത്രം. ജോണ്‍ പോള്‍ എന്ന ഫോട്ടോഗ്രാഫറുടെ വേഷത്തിലാണ് ചാക്കോച്ചന്‍ സിനിമയില്‍ അഭിനയിക്കുന്നത്.

പ്രണയം, പ്രണയ പരാജയം, ട്വിസ്റ്റ്, ഫ്ലാഷ്ബാക്ക്, പ്രതികാരം, മകൻ അമ്മ ബന്ധം, അങ്ങിനെ നിരവധി  മുഹൂർത്തങ്ങൾ അടങ്ങിയ ചിത്രമാണ് കുട്ടനാടൻ മാർപ്പാപ്പ. ഇതിനിടക്ക് കുറച്ചു പാട്ടുകളും സന്ദർഭത്തിന് അനുസരിച്ച് ചേർത്തിട്ടുണ്ട്. കഥയിൽ വലിയ പുതുമ ഇല്ല എങ്കിലും അത് പറഞ്ഞ പശ്ചാത്തലം, കഥാപാത്രങ്ങൾ  എല്ലാം കൊണ്ട് പ്രതീക്ഷ വയ്ക്കാവുന്ന ചിത്രമാണ് കുട്ടനാടൻ മാർപാപ്പ. ഒരു കഥാപാത്രത്തിനും അനാവശ്യ ബിൽഡപ്പ് നിറച്ച ഇൻട്രോ ഇല്ല.

കുഞ്ചാക്കോ ബോബന് പുറമെ അതിഥി രവി, അജു വര്‍ഗീസ്, ശാന്തി കൃഷ്ണ, സൗബിന്‍ ഷാഹിര്‍, ഇന്നസെന്റ്, രമേശ് പിഷാരടി, ധര്‍മ്മജന്‍, സലിംകുമാര്‍, ടിനി ടോം, ഹരീഷ് കണാരൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ടെലിവിഷൻ കോമഡി പരുപാടികളിലെ ചില ആളുകളും ചിത്രത്തിൽ ഉണ്ട്. ചിത്രത്തിലെ കോമഡി അത്ര നിലവാരം പുലർത്തുന്നില്ല . ഒന്നോ രണ്ടോ തവണ മാത്രം തിയേറ്ററിൽ ചിരി ഉയർന്നു.

ഫാമിലി പ്രേക്ഷകർക്ക് ശാന്തികൃഷ്ണ അവതരിപ്പിച്ച കഥാപാത്രത്തെ ഇഷ്ടമായേക്കാം ജോൺപോളിന്റെ അമ്മ മേരിയായാണ് ശാന്തികൃഷ്ണ ചിത്രത്തിലെത്തുന്നത്. മകനും അമ്മയും തമ്മിലുള്ള കെമിസ്ട്രിയാണ് ചിത്രത്തിന്റെ നിലനിൽപ്പ് തന്നെ.

ചാക്കോച്ചന്റെ അഭിനയമികവ് എടുത്തുപറയേണ്ടതുണ്ട് തന്റെ കഥാപാത്രത്തെ മികച്ചതാക്കാൻ അദ്ദേഹത്തിന് സാധിച്ചു. ധർമജന്റെ ചില ഡയലോഗുകൾ സൂപ്പർ. സലീംകുമാറും അജുവും നന്നായി. അതിഥി വേഷങ്ങളിൽ സൗബിനും ഹരീഷും ചിത്രത്തിൽ എത്തുന്നുണ്ട്.

ചിത്രത്തിന്റെ ക്ലൈമാക്സ് ഡയലോഗുകൾ കയ്യടി നേടുന്നു. വല്യ പ്രതീക്ഷകൾ ഇല്ലാതെ പോയാൽ ചിത്രത്തിന് ധൈര്യമായി ടിക്കറ്റ് എടുക്കാം. എല്ലാവര്ക്കും ആസ്വദിച്ചു കയ്യടിച്ചു ഇറങ്ങാം.