കന്യാസ്ത്രീകൾ നടത്തുന്ന സമരത്തെ ആക്ഷേപിച്ച് കോടിയേരി

0
159

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തെ ആക്ഷേപിച്ച് കോടിയേരി.

സമരത്തിനുപിന്നില്‍ ദുരുദ്ദേശമാണ്. സമരകോലാഹലമുയര്‍ത്തി തെളിവുശേഖരണം തടസപ്പെടുത്താനാണ് അവരുടെ ശ്രമമെന്നും രാഷ്ട്രീയപ്രചാരണത്തിന്‍റെ ഭാഗമാണിത് എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

എന്നാൽ, ഹൈക്കോടതി പരിസരത്ത കന്യാസ്ത്രീകളുടെ സമരം പതിമൂന്നാം ദിവസത്തിലും വന്‍പിന്തുണ നേടി തുടരുകയാണ്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍ നിന്ന് മാറ്റിയത് സമരം വിജയിക്കുന്നതിന്റെ സൂചനയാണെന്ന് കന്യാസ്ത്രീകൾ പറഞ്ഞു .