രാജ്യത്തെ ആദ്യത്തെ പോലീസ് സ്പോർട്സ് ഹോസ്റ്റൽ കേരള പോലീസിന് സ്വന്തം

രാജ്യത്തെ ആദ്യത്തെ പോലീസ് സ്പോർട്സ് ഹോസ്റ്റൽ കേരള പോലീസിന് സ്വന്തം. രാജ്യത്തിൻ്റെ കായികമേഖലയിലേക്ക് പ്രതിഭാധനരായ കായിക താരങ്ങളെ സംഭാവന ചെയ്യാൻ സാധിച്ചിട്ടുള്ള കേരളാപോലീസിന് തിരുവനന്തപുരം എസ് .എ.പി. ഗ്രൗണ്ടിനുസമീപം “ജാവലിൻ” എന്ന പേരിൽ ആരംഭിച്ച പോലീസ് സ്പോർട്സ് ഹോസ്റ്റൽ ബഹു.മുഖ്യമന്ത്രി. ശ്രീ.പിണറായി വിജയൻ ഉത്‌ഘാടനം ചെയ്തു.

കായികതാരങ്ങൾക്ക് താമസിക്കുന്നതിനുള്ള സൗകര്യങ്ങൾ അപര്യാപ്തമാണ് എന്നതിനാൽ പ്രത്യേക സ്പോർട്സ് ഹോസ്റ്റൽ ഏർപ്പെടുത്തുന്നതിന് തീരുമാനിക്കുകയായിരുന്നു.

മൂന്നു നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കിച്ചൻ,ഡൈനിങ് ഹാൾ, റിക്രിയേഷൻ ഹാൾ, താമസിക്കുവാനുള്ള മുറികൾ എന്നിവ ഉൾപ്പെടുന്ന ഒരു സമുച്ചയമാണ്‌ ഇതിനായി പണികഴിപ്പിച്ചത്. പോലീസ് വകുപ്പിന് കീഴിലുള്ള സ്പോർട്സ് ഹോസ്റ്റൽ എന്ന നിലയിൽ ഇത് ഇന്ത്യയിലെ തന്നെ പോലീസിൽ ആദ്യത്തെ സംരംഭമാണ്. കേരളപോലീസിൻ്റെ കായിക മികവിന് പുത്തൻ ഉണർവേകുന്ന ചുവടുവയ്പ്പാണ് സ്പോർട്സ് ഹോസ്റ്റൽ.