ഇന്ന് വിശ്വാസവോട്ട് നടത്തുന്നതിനെ എതിർത്ത് കോൺഗ്രസ്സ്

കർണാടക : വിശ്വാസവോട്ട് ഇന്ന് നടത്തണം എന്ന ഗവർണർ സ്പീക്കർക്ക് നൽകിയ ശുപാർശയെ എതിർത്ത് കോൺഗ്രസ്സ്. നിയമസഭയിൽ തീരുമാനങ്ങൾ എടുക്കുവാനുള്ള അധികാരം സ്‌പീക്കർക്ക് ആണെന്നും 20 പേർ കൂടി സംസാരിക്കാൻ ഉണ്ടെന്നും അതിനുശേഷമേ വിശ്വാസവോട്ട് നടത്താൻ അനുവദിക്കുകയുള്ളു എന്നും കോൺഗ്രസ്സ് വാദിച്ചു.

എല്ലാവരുo സംസാരിച്ചശേഷം ഇന്ന് വിശ്വാസവോട്ട് നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി എസ് യെഡിയൂരപ്പ പറഞ്ഞു. അന്തിമ തീരുമാനം എടുക്കേണ്ടത് സ്പീക്കർ ആണ്.