ആ ചോദ്യത്തിന് മറുപടി നൽകി അധികം ആലോചിക്കാതെ ; ജ്യോതിക

പ്രേക്ഷകർ ഏറെ ഇഷ്ടപെടുന്ന താര ദമ്പതിമാരിൽ ഒന്നാണ് സൂര്യ – ജ്യോതിക. പ്രണയത്തിനുശേഷം 2006 ലാണ് ഇരുവരും വിവാഹിതരായത്.  തന്റെ ജീവിതത്തിലെ ഏറ്റവും നല്ല മുഹൂർത്തം വിവാഹമാണെന്നാണ് ജ്യോതിക പറയുന്നത്.

സൂര്യയാണ് ആദ്യം പ്രണയാഭ്യർതഥന നടത്തിയത്, സൂര്യയുടെ ചോദ്യത്തിന് അധികം ആലോചിക്കാതെ തന്നെ തനിക്ക് മറുപടി നല്കാൻ സാധിച്ചെന്നും ജ്യോതിക പറയുന്നു. ധാരാളം സിനിമകളിൽ അഭിനയിച്ചെങ്കിലും വിവാഹശേഷമുള്ള ജീവിതമാണ് തനിക്ക് സന്തോഷം നൽകുന്നതെന്നാണ് ജ്യോതിക പറയുന്നത്. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.