ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടി; ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടി കടന്നതോടെ ഓറഞ്ച് അലർട്ട്(രണ്ടാം ഘട്ട- അതീവ ജാഗ്രതാ നിർദേശം) പ്രഖ്യാപിച്ചു. ഇനിയും ജലനിരപ്പുയരുകയാണെകിൽ  ട്രയല്‍ റൺ നടത്തും., തുടര്‍ന്ന് 2399 അടിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കു.വീണ്ടും ജലനിരപ്പുയര്‍ന്നാല്‍ മാത്രം മുന്നറിയിപ്പോടെ ഷട്ടര്‍ തുറക്കൂ. ഇപ്പോള്‍ ആശങ്കവേണ്ടെന്നും  എല്ലാം നിയന്ത്രണ വിധേയമാണെന്നും  ജില്ലാ ഭരണകൂടം അറിയിച്ചു.