ഇടുക്കി ഡാo തുറക്കേണ്ടിവരും ?

ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2395.88 ft ഉയർന്ന സാഹചര്യത്തിൽ ഷട്ടറുകൾ തുറക്കേണ്ടിവരും എന്ന് മന്ത്രിസഭായോഗത്തിൽ വിലയിരുത്തൽ . മന്ത്രി എം.എം.മണിയെ നടപടികൾക്കായി മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. ഡാo തുറക്കേണ്ടിവന്നാൽ ഘട്ടം ഘട്ടമായായിരിക്കും ഷട്ടറുകൾ തുറക്കുക.

അതേസമയം, ഷട്ടർ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും. എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും തുറക്കേണ്ടിവന്നാൽ അപ്പോൾ തുറക്കുമെന്നും മന്ത്രി എം.എം.മണി അറിയിച്ചു.