വൈദികരുടെ അറസ്റ്റ് ഉടൻ

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതികളായ ഓര്‍ത്തഡോക്സ് സഭാ വൈദികരുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. ഇവരുടെ ‌മുന്‍കൂര്‍ ജാമ്യാേപക്ഷ ഹൈക്കോടി തള്ളിയതോടെയാണ്  അറസ്റ്റ് നടപടികളുമായി പൊലീസ് മുന്നോട്ടുപോകുന്നത് .കേസ് ഡയറി വിശദമായി പരിശോധിച്ചതിന് ശേഷം ആണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാേപക്ഷ തള്ളിയത് . ഫാ.ജെയ്സ് കെ.ജോര്‍ജ്,ഫാ.ജോബ് മാത്യു,ഫാ.സോണിവര്‍ഗീസ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാേപക്ഷ ഹര്‍ജിയാണ് കോടതി തള്ളിയത്.പരാതി ഗൂഢലക്ഷ്യങ്ങളോടെ ആണെന്നായിരുന്നു വൈദികരുടെ വാദം എന്നാൽ വീട്ടമ്മയുടെ മതവിശ്വാസത്തെ പ്രതികള്‍ ദുരുപയോഗം ചെയ്തെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.