വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരും : മന്ത്രി എം.എം. മണി

തിരുവനന്തപുരം : 7300 കോടിയുടെ കടബാധ്യതയുള്ളതുകൊണ്ട് വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി.നിരക്ക് വർധിപ്പിക്കാതെ  പിടിച്ചുനില്‍ക്കാനാവില്ലന്നും എല്ലാവരുടെയും സഹകരണമുണ്ടെകിൽ അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാകും എന്നും അദ്ദേഹം പറഞ്ഞു .സിപിഎമ്മിന്  പദ്ധതി നടപ്പാക്കാനാണ് താല്പര്യമെന്നും അദ്ദേഹം തിരുവനതപുരത്ത് പറഞ്ഞു .വൈദ്യുതി  മന്ത്രിയായി ചുമതലയേറ്റപ്പോൾ വൈദ്യുതി നിരക്ക് വർധനയോ ലോഡ് ഷെഡിങ്ങോ ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു .