ഡോ. ഡി. ബാബുപോൾ അന്തരിച്ചു

ഇടുക്കി ജില്ലയുടെ ആദ്യ കളക്ടറായിരുന്ന ഡോ. ഡി. ബാബുപോള്‍ അന്തരിച്ചു. ഒരാഴ്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് കാവടിയാറിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും . ശവസംസ്‌കാരം നാളെ വൈകിട്ട് എറണാകുളത്ത് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും.

പ്രഭാഷകന്‍, എഴുത്തുകാരൻ , മികച്ച ഭരണാധികാരി അങ്ങനെ വിവിധ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. കേരളത്തിന്റെ വികസന, സാംസ്കാരിക മേഖലകളില്‍ വിവിധ പദ്ദതികളുടെ അമരക്കാരനായി. പ്രവർത്തന മേഖലയിലെല്ലാം മാതൃകയായ വ്യക്തിയാണ് അദ്ദേഹം. സാംസ്കാരിക നേതാക്കൾ മരണത്തിൽ അനുശോചിച്ചു.