വരുന്നു എംപുരാൻ

ഈ വർഷത്തെ മികച്ച സിനിമകളിൽ ഒന്നായ ലൂസിഫർ ചിത്രത്തിന്റെ രണ്ടാം പതിപ്പിന്റെ പേര് പ്രഖ്യാപിച്ചു.പ്രിത്വിരാജിന്റെ ആദ്യ സംവിധാന സംരഭമായിരുന്നു ലൂസിഫർ. മുരളി ഗോപി തിരക്കഥ തയ്യാറാക്കി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വൻ കളക്ഷൻ സ്വന്തമാക്കിയിരുന്നു. മോഹൻലാൽ എന്ന നടന്റെ വൻ തിരിച്ചു വരവായിരുന്നു ലൂസിഫറിലൂടെ ജനങ്ങൾ കണ്ടത്. ജനങ്ങളുടെ പ്രതികരണം കണ്ട് പ്രിത്വിരാജ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു. ഇപ്പോ ലൂസിഫർ ടീം തന്നെയാണ് രണ്ടാം ഭാഗത്തിന്റെ പേര് ഒദ്യോഗികമായി പ്രഖ്യാപിച്ചത്.