ക്യാപ്റ്റൻ രാജുവിന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രമുഖർ ; ചിത്രങ്ങൾ കാണാം

0
1106

അന്തരിച്ച നടൻ ക്യാപ്റ്റൻ രാജുവിന് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമ, സാംസ്‌കാരിക ലോകത്തെ പ്രമുഖർ. കൊച്ചിയിലെ വസതിയിൽ വച്ച് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ഇന്ന് കൊച്ചിയിൽ പൊതുദർശനത്തിനു ശേഷം സംസ്കാരം ജന്മനാടായ പത്തനംതിട്ട ഓമല്ലൂരിൽ നടത്തി.

വില്ലനായും നായകനായും മലയാള സിനിമയിൽ തിളങ്ങിയ ക്യാപ്റ്റൻ രാജുവിന്റെ ആദ്യ ചിത്രം 1981ല്‍ പുറത്തിറങ്ങിയ രക്തമാണ്. തുടർന്ന് ആവനാഴി, നാടോടിക്കാറ്റ്, കാബുളിവാല, സിഐഡി മൂസ, പഴശ്ശിരാജ, രതിലയം, ആഗസ്ത് ഒന്ന്, മുംബൈ പൊലീസ് തുടങ്ങീ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം ചെയ്തു.

2017ല്‍ പുറത്തിറങ്ങിയ മാസ്റ്റര്‍പീസ് ആണ് അവസാനചിത്രം. മിസ്റ്റര്‍ പവനായി 99.99,  ഇതാ ഒരു സ്‌നേഹഗാഥ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.