പ്രാതലിന്റെ പ്രാധാന്യം

  • ഒരു കാരണവശാലും പ്രാതൽ ഉപേക്ഷിക്കരുത്
  • തലച്ചോറിന്റെ ഭക്ഷണമാണ് പ്രാതൽ
  • ധാന്യങ്ങൾ, പഴവർഗ്ഗങ്ങൾ, പാൽ , പഴം, പച്ചക്കറി എന്നിവ പ്രാതലിൽ ഉൾപ്പെടുത്താം.
  • നമ്മുടെ പരമ്പരാഗത ഭക്ഷണം ആരോഗ്യകരവും പോഷകസമൃദ്ധവുമാണ്.
  • ആവിയിൽ വേവിക്കുന്ന ഭക്ഷണം അഭികാമ്യം, വറുത്തവ ഒഴിവാക്കുക.
  • ദിനവും കൃത്യസമയം പ്രാതൽ കഴിക്കുക.
  • പ്രഭാത ഭക്ഷണം കഴിച്ചില്ലെങ്കില്‍ ദിവസത്തിന്റെ ശേഷിക്കുന്ന സമയത്ത് കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിലേക്കു നയിക്കപ്പെടും.
  • പരിപ്പ്‌, ഒരു ചെറിയ കിണ്ണം ഭക്ഷ്യധാന്യങ്ങള്‍, ഒരു പഴം എന്നിവ പ്രാതലില്‍ ഉള്‍പ്പെടുത്തുക. ചോക്ലേറ്റ്‌ പാന്‍കേക്കുകള്‍, മഫന്‍, മായോ സാന്‍ഡ്വിച്ച്‌ മുതലായവ ഒഴിവാക്കുക.
  • കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഫൈബര്‍ എന്നിവയുടെ മികച്ച കോമ്പിനേഷന്‍ ആവണം പ്രഭാതഭക്ഷണം.

കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ : ഉപ്പുമാവ്, ഇഡ്‌ലി, ദോശ, ബ്രഡ്, വീറ്റ്ഫ്‌ളെയ്ക്‌സ്

പ്രോട്ടീന്‍: പാല്, തൈര്, മുട്ടയുടെ വെള്ള, മുളച്ച ധാന്യങ്ങള്‍

വിറ്റാമിനുകളും ധാതുക്കളും: പഴങ്ങളും പച്ചക്കറികളും.