ബിഷപ്പ് ഫ്രാങ്കോ സ്ഥാനമൊഴിഞ്ഞു : അറസ്റ്റ് വരെ സമരം തുടരുമെന്ന് കന്യാസ്ത്രീകൾ

ആരോപണവിധേയനായ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ചുമതലകള്‍ കൈമാറി. അന്വേഷണത്തിന്റെ ഫലം അറിയുന്നതുവരെ.ഫാ.മാത്യു കോക്കണ്ടത്തിന് രൂപതയുടെ ചുമതല.

തനിക്കും പരാതിക്കാരിക്കും വേണ്ടി പ്രാര്‍ഥിക്കണമെന്നും ദൈവിക ഇടപെടല്‍ സത്യം പുറത്തുവരാനും മനസ് മാറാനു ഇടയാകട്ടെ എന്നും തനിക്കും പരാതിക്കാരിക്കും വേണ്ടി പ്രാര്‍ഥിക്കണമെന്നും. ബിഷപ്പ് സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.

എന്നാൽ ഫ്രാങ്കോ സ്ഥാനം ഒഴിഞ്ഞത് സഭയുടെ സമ്മർദ്ദം മൂലമാണെന്നും  ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതുവരെ സമരം തുടരുമെന്നും കന്യാസ്ത്രീകൾ പറഞ്ഞു.