ബീഫ് സ്റ്റ്യൂ തയ്യാറാക്കാം

ചേരുവകൾ

ബീഫ് – 500 (മാംസമാണെങ്കിൽ നല്ലത് )

ഉരുളക്കിഴങ്ങ് – 200 ഗ്രാം

കാരറ്റ് – 150 ഗ്രാം

സവാള – 2 എണ്ണം

ഇഞ്ചി – 1 ചെറിയ കഷ്ണം

പച്ചമുളക് – 5 എണ്ണം

വെളുത്തുള്ളി – 4 അല്ലി

തേങ്ങാപാൽ – 1 തേങ്ങയുടെ

പട്ട – 1 വകുത്തത്

ഗ്രാം പൂ – 4 എണ്ണം

തക്കോലം – 2 എണ്ണം

കുരുമുളക് – 10 ഗ്രാം

കറിവേപ്പില – 2 തണ്ട്

വെളിച്ചെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബീഫ് ഉപ്പ് ചേർത്ത് നന്നായി വേവിച്ചെടുക്കുക. ഉരുളക്കിഴങ്ങും കാരറ്റും കുറച്ച് വലുപ്പത്തിൽ മുറിച്ചു വേവിച്ചെടുക്കുക. മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് സവാള ഇട്ട് വഴറ്റി എടുത്ത ശേഷം ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേർക്കുക.ഇതിലേക്ക് ബീഫ് ചേർത്ത ശേഷം തേങ്ങയുടെ രണ്ടാം പാലും കുടി ചേർക്കാം. തുടർന്ന് പട്ട , ഗ്രാം പൂ, തക്കോലം, കുരുമുളക് എന്നിവ ചേർക്കാം. നന്നായി കുറുക്കുമ്പോൾ കറിവേപ്പിലയും തുടർന്ന് ഒന്നാം പാലും ചേർത്ത് കൊടുക്കാം. ഉപ്പ് നോക്കിയ ശേഷം ഇറക്കി വെക്കുക.