ബാലു തിരിച്ചെത്തും , പ്രാർത്ഥനകളോടെ വിധു പ്രതാപ്

വയലനിസ്റ്റ് ബാലഭാസ്കറിനായി പ്രാർത്ഥതനകളോടെ വിധു പ്രതാപിന്റെ വീഡിയോ. കഴിഞ്ഞ ദിവസം കാർ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബാലഭാസ്കറിന്റെ അവസ്ഥയെ പറ്റി വിധു പ്രതാപ് അവരുടെ സംഗീത ഗ്രൂപ്പിൽ ഇട്ട വോയിസ് പലരും ഷെയർ ചെയ്ത് സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയാണോ എന്ന് നിരവധി പേർ ചോദിക്കുന്നു. ഈ സാഹചര്യത്തിലാണ് വിധു പ്രതാപ് ഫെയ്സ്ബുക്കിൽ ലൈവിൽ വന്ന് ആ വോയ്സ് നോട്ടിന് ഇനി പ്രസക്തിയില്ല. അതിൽ പറഞ്ഞ സർജറി കഴിഞ്ഞു. ബാലു ഇപ്പോഴും നിരീക്ഷണത്തിലാണ് എന്ന് വ്യക്തമാക്കിയത്.

വീണ്ടും നമ്മെ സന്തോഷിപ്പിക്കാൻ വയലിനെടുത്ത് ബാലു എത്തുമെന്നും, അതിനായി നാമെല്ലാം പ്രാർത്ഥിക്കണമെന്നും വിധുപ്രതാപ് തന്റെ വീഡിയോയിൽ പറയുന്നു.

കഴിഞ്ഞ ദിവസം പുലർച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനo മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുവയസ്സുള്ള മകൾ തേജസ്വിനി ബാല മരിച്ചു. ഗുരുതരമായ പരുക്കേറ്റ ബാലഭാസ്കർ, ഭാര്യ ലക്ഷ്മി, ഡ്രൈവർ അർജുൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.