ബാഹുബലി 2 ന്റെ ആദ്യ റിവ്യൂ

അഞ്ചില്‍ അഞ്ചാണ് ചിത്രത്തിന് യുഎഇ സെന്‍സര്‍ ബോര്‍ഡംഗമായ ഉമൈര്‍ സന്തു നല്‍കിയിരിക്കുന്ന റേറ്റിങ്.

0
628

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ  ആദ്യ റിവ്യൂ പുറത്തുവന്നു . ബാഹുബലി 2 അതി ഗംഭീരമാണെനാണ്  യുഎഇ സെന്‍സര്‍ ബോര്‍ഡംഗമായ ഉമൈര്‍ സന്തു തന്റെ ബ്ലോഗിൽ അഭിപ്രായപ്പെട്ടത്. യുഎഇയില്‍ ഇന്ന് റിലീസായ ചിത്രം ഹോളിവുഡ് ചിത്രങ്ങളായ ലോര്‍ഡ് ഓഫ് റിങ്സ്, ഹാരി പോര്‍ട്ടര്‍ സീരീസ് തുടങ്ങിയവയോടെ കിടപിടിക്കുന്നതാനെന്നാണ് ഉമൈര്‍ സന്തു  പറഞ്ഞിരിക്കുന്നത് . അഞ്ചില്‍ അഞ്ചാണ് ചിത്രത്തിന് ഉമൈര്‍ സന്തു നല്‍കിയിരിക്കുന്ന റേറ്റിങ്. പ്രഭാസ്, റാണാ ദഗ്ഗുബാട്ടി, തമന്ന, രമ്യ കൃഷ്ണന്‍ എന്നിങ്ങനെ എല്ലാ താരങ്ങളുടെയും പ്രകടനം ഗംഭീരമായിട്ടുണ്ടെന്നു ഉമൈര്‍ സന്തു ബ്ലോഗില്‍ എടുത്ത് പറഞ്ഞിട്ടുണ്ട് .