അരുണ്‍ ജയ്റ്റ്‌ലിയ്ക്ക് വിട

മുന്‍ കേന്ദ്രമന്ത്രിയുo മുതിർന്ന ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു. ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഉച്ചയോടെ വഷളാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.

കഴിഞ്ഞ മോദി മന്ത്രിസഭയിലെ ശക്തനായ പ്രതിനിധിയായിരുന്നു അരുൺ ജെയ്റ്റ്ലി, വാജ്‌പേയി മന്ത്രിസഭയിലും അംഗമായിരുന്നു.

രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.