നിയന്ത്രണങ്ങളോടെ ആധാറിന്‌ അംഗീകാരം

നിയന്ത്രണങ്ങളോടെ ആധാറിന്‌ അംഗീകാരം നൽകി കോടതി. പൗരൻമാർക്ക് ഏകീകൃത തിരിച്ചറിയൽ രേഖ നല്ലതാണ് എന്നാൽ ആധാർ ഇല്ലാത്തതിനാൽ ആളുകളുടെ അവകാശങ്ങൾ നിഷേധിക്കാൻ പാടില്ല എന്നും കോടതി വിധി. ജസ്റ്റിസ് സിക്രി ഉൾപ്പെട്ട  അഞ്ചംഗ ഭരണഘടനാബെഞ്ചിലെ ഭൂരിപക്ഷ വിധി ആധാറിന് അനുകൂലമായിരുന്നു.

ആധാർ മൊബൈൽ നമ്പരുമായോ ബാങ്ക് അക്കൌണ്ടുമായോ ബന്ധിപ്പിക്കേണ്ടതില്ല. സ്കൂൾ പ്രവേശനത്തിനും പ്രവേശന പരീക്ഷകൾക്കും ആധാർ നിർബന്ധമാക്കേണ്ടെന്നും കോടതി വ്യക്തമാക്കി.

എന്നാൽ പണ വിനിയോഗത്തിനുള്ള ബില്ലായി ആധാർ പാസാക്കിയതിൽ തെറ്റില്ലെന്ന് കോടതി. ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യാനാകില്ലെന്നും സ്വകാര്യ കമ്പനികൾക്ക് വിവരങ്ങൾ നൽകുന്നതിൽ നിയന്ത്രണവും കോടതി ഉറപ്പാക്കി. അവകാശങ്ങൾക്കുമേൽ നേരിയ നിയന്ത്രണങ്ങളാകാം. മറ്റ് തിരിച്ചറിയൽ രേഖകളെ അപേക്ഷിച്ച് ആധാർ മികച്ചത് തന്നെയാണെന്നും കോടതി പറഞ്ഞു