അഞ്ജലി മേനോന്റെ പുതിയചിത്രത്തിന് പേരിട്ടു “കൂടെ”

ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന് ശേഷം അഞ്ജലി മേനോന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃത്വിരാജ് നായകനാകുന്ന പുതിയചിത്രത്തിന് പേരിട്ടു “കൂടെ”. ചിത്രത്തിൽ പാർവതിയും നസ്രിയയും പൃത്വിരാജിനൊപ്പം പ്രധാന വേഷങ്ങളിൽ എത്തുന്നു.

ബന്ധങ്ങളുടെ ഹൃദയസ്പർശമായ കഥയാണ് “കൂടെ”. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഒരു മനോഹരമായ അനുഭവം നൽകുന്നു. ഊട്ടിയുടെ മനോഹാരിതയും പോസ്റ്ററിൽ കാണാം. ചിത്രത്തിൽ പൃത്വിരാജിന്റെ അനുജത്തിയായാണ് നസ്രിയ വേഷമിടുന്നത്.