അതെ “അമ്പിളി” വിചാരിച്ചാൽ എല്ലാം നടക്കും ; ടീസർ എത്തി

ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമാകുന്ന “അമ്പിളി” യുടെ ടീസർ എത്തി. നടൻ ദുൽഖർ സൽമാനാണ് ടീസർ പുറത്തുവിട്ടത്.

ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. ഏറെ ഒന്നും പറയാതെ എന്നാൽ എന്തൊക്കെയോ പറഞ്ഞുപോകുന്നു ടീസർ. ചിത്രത്തിനായുള്ള കാത്തിരിപ്പ് ആകാംഷയാക്കുകയാണ് ഈ ടീസർ.

നടി നസ്രിയയുടെ സഹോദരൻ നവീൻ നസീമിന്റെ ആദ്യ ചിത്രം കൂടിയാണ് അമ്പിളി. ഇ ഫോർ എന്റർടെയിൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ.മേത്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.

വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് വിഷ്ണു വിജയ് ആണ് . വിനേഷ് ബംഗ്ലാൻ കലാസംവിധാനവും മഷാർ ഹംസ കോസ്റ്റ്യൂം ഡിസൈനിംഗും, ആർ. ജി. വയനാടൻ മേക്കപ്പും നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് കിരൺദാസ്.

ടീസർ കാണാം