അഭിമന്യു വധം : മുഖ്യ പ്രതി പിടിയിൽ

കൊച്ചി: അഭിമന്യു വധക്കേസില്‍ മുഖ്യ പ്രതികളിലൊരാളായ ക്യാമ്പസ്‌ ഫ്രണ്ട് സംസ്ഥാന്‍ സെക്രട്ടറി മുഹമ്മദ്‌ റിഫ പൊലീസ് പിടിയിലായി. ബംഗളൂരുവില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അഭിമന്യു വധത്തിന്‍റെ മുഖ്യ സൂത്രധാരനാണ് ഇയാള്‍ എന്ന് പൊലീസ് പറയുന്നു.

കൊച്ചിയില്‍ നിയമ വിദ്യാര്‍ഥിയാണ് തലശ്ശേരി സ്വദേശിയായ റിഫ.  നേരത്തെ പദ്ധതിയിട്ട പ്രകാരം നടന്ന കൊലപാതകത്തില്‍ ആരാണ് അഭിമന്യുവിനെയും അര്‍ജുനേയും കുത്തിയതെന്ന വിവരം റിഫയില്‍ നിന്ന് ലഭിക്കുമെന്നാണ് പൊലീസ് നിഗമനം. ചുവരെഴുത്ത് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സമയത്തു തന്നെ റിഫയുടെ സാന്നിധ്യം മഹാരാജാസ് കോളേജിലുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇയാള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.