2.0 നാളെ എത്തും

ആകാംഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 2.0 നാളെ തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. ലോകമെമ്പാടുമായി 10000 സ്‌ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഷങ്കര്‍ സംവിധാനം ചെയ്ത 2.0 യ്ക്ക് ചെലവ് 541 കോടി രൂപയാണന്നാണ് അറിവ്.

രജനികാന്തിന്‍റെ വില്ലനായി അക്ഷയ് കുമാര്‍ ആണ് ചിത്രത്തിൽ എത്തുന്നത്. സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ആയ 2.0 പൂർണമായും 3D യിലാണ് ചിത്രീകരിച്ചിരിക്കുന്നത്. എ ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ശബ്‌ദ സംവിധാനം റസൂല്‍ പൂക്കുട്ടിയാണ്. നിരവ് ഷായാണ് ഛായാഗ്രഹണം.