പച്ചക്കറി സൂപ്പ്

ചേരുവകൾ

കാബേജ്, ചീര, മുള്ളങ്കി, ബീൻസ്, കാരറ്റ് എന്നിവ ചെറുതായി അരിഞ്ഞത് – 250 ഗ്രാം

സവാള നീളത്തിലരിഞ്ഞത് – കാൽ കപ്പ്

ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂൺ

കറിവേപ്പില – 1 കതിർപ്പ്

മല്ലിയില – അൽപ്പം

മൈദ – 1 ടീസ്പൂൺ

കുരുമുളകുപൊടി – അര ടീസ്പൂൺ

ഉപ്പ് – പാകത്തിന്

പാചകം ചെയ്യുന്ന വിധം

പച്ചക്കറികൾ ഒരു കപ്പ് വെള്ളമൊഴിച്ച് ഒരു കുക്കറിൽ 20 മിനിട്ട് ചെറു രീതിയിൽ വേവിക്കുക. വെന്തു കുറുകിയ സൂപ്പ് അല്പം വെളളം ഒഴിച്ച് വലിയ കണ്ണുള്ള അരിപ്പയിൽ അരച്ചെടുക്കുക. മൈദ കാൽ കപ്പ് വെള്ളത്തിൽ കലക്കി കുറുക്കി ഇതിൽ ചേർക്കുക. പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ഇട്ട് ചൂടോടെ ഉപയോഗിക്കാം.